കാറുകൾക്ക് വില വർധിപ്പിക്കാനൊരുങ്ങി ടാറ്റാ

ചൊവ്വ, 20 മാര്‍ച്ച് 2018 (16:54 IST)
പുതിയ സാമ്പത്തിക വർഷം തുടങ്ങുന്നതോടെ ടാറ്റാ കാറുകൾക്ക് വില വർധിക്കും. ടാറ്റയുടെ ഏറ്റവും വില കുറഞ്ഞ കാറായ ടാറ്റാ നാനോ മുതൽ പ്രീമിയം എസ്. യു. വി മോഡൽ ഹെക്‌സ ഉൾപ്പടെ എല്ലാ വാഹനങ്ങൾക്കും വില വർധിപ്പിക്കാനാണ് തീരുമാനം. ഉയർന്ന ഉല്പാദനച്ചിലവാണ് വില വർധിപ്പിക്കാൻ കാരണം എന്ന് കമ്പനി അധികൃതർ അറിയിച്ചു. 60,000 രൂപവരെയായിരിക്കും പരമാവധി വില വർധനവുണ്ടാവുക. 
 
മാറിയ മാർക്കറ്റ് സാഹചര്യങ്ങളും മോശം സാമ്പത്തിക സ്ഥിതിയുമാണ് വില വർധനയ്‌ക്കുള്ള സാഹചര്യമൊരുക്കിയതെന്ന് ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വെഹിക്കിൾ വിഭാഗം പ്രസിഡന്റ് മായങ്ക് പരീഖ് പറഞ്ഞു. തിയാഗോ, ഹെക്‌സ, ടൈഗർ, നെക്‌സൺ തുടങ്ങിയ പുതിയ മോഡലുകൾ മാർക്കറ്റ് കീഴടക്കാനൊരുങ്ങുകയാണ്. അതിനാൽ വിലവർധന വിൽപനയെ ബാധിക്കില്ല എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രാഷ്‌ട്രീയം ബിജെപിക്ക് ഒപ്പമോ ?; അഭ്യൂഹങ്ങള്‍ക്ക് വിരാമാമിട്ട് രജനികാന്ത്