Publish Date: Sat, 08 Jan 2022 (17:53 IST)
Updated Date: Sat, 08 Jan 2022 (17:54 IST)
ശബരിമലയില്‍ ഭണ്ഡാരത്തില്‍ നിന്ന് പണം കവര്‍ന്ന ജീവനക്കാരന്‍ പിടിയിലായി. കാണിക്ക എണ്ണിയശേഷം പണവുമായി പുറത്തിറങ്ങിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ചങ്ങനാശേരി സബ് ഗ്രൂപ്പ് ജീവനക്കാരനായ ഉണ്ണി പിടിയിലായത്. ദേവസ്വം വിജിലന്‍സ് ആണ് പിടികൂടിയത്. മടിയില്‍ ഒളിപ്പിച്ച 3500 രൂപയാണ് പിടിച്ചെടുത്തത്. ഇയാളെ സന്നിധാനം പൊലീസിന്‍ കൈമാറി.