Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുലാമാസ പൂജ: ശബരിമല ക്ഷേത്ര നട ബുധനാഴ്ച വൈകിട്ട് തുറക്കും

Sabarimala Pathanamthit Ayyappan

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 16 ഒക്‌ടോബര്‍ 2024 (12:38 IST)
പത്തനംതിട്ട: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം തുലാമാസ പൂജകൾക്കായി ബുധനാഴ്ച വൈകിട്ട് തുറക്കും. തന്ത്രി കണ്ഠരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തിയാണ് ഭദ്രദീപം കൊളുത്തി നട തിക്കുന്നത്. വ്യാഴ്ച മുതൽ പടി പൂജ  കളഭച്ചാർത്ത് തുടങ്ങിയ പൂജകളെല്ലാം നടക്കും. 21 ന് രാത്രി ഹരിവരാസനം പാടി തിരുനട അടയ്ക്കും.
 
ശബരിമല മേൽശാന്തി നിയമനത്തിൽ തെരഞ്ഞെടുപ്പിനുള്ള പട്ടികയിൽ മതിയായ പൂജാ പരിചയമില്ലാത്തവരെ ഉൾപ്പെടുത്തി എന്ന പരാതിയെ തുടർന്ന് സ്വമേധയാ പരിഗണിച്ച ഹർജിയിൽ ഹൈക്കോടതി ബുധനാഴ്ച വിധി പറയും. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബഞ്ചാണ് വിഷയം പരിഗണിച്ചിരിക്കുന്നത്. ശബരിമല മേൽശാന്തി നറുക്കെടുപ്പ് തുലാം ഒന്ന് വ്യാഴാഴ്ചയാണ് നടക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യ അണുബോംബ് ഉണ്ടാക്കുന്ന പ്രത്യാഘാതത്തെക്കാള്‍ ചെറുതല്ലെന്ന് ഉപരാഷ്ട്രപതി