Select Your Language

Notifications

webdunia
webdunia
webdunia
webdunia

കര്‍ശന നിയന്ത്രണങ്ങളോടെ ഇപ്രാവശ്യത്തെ ശബരിമല തീര്‍ത്ഥാടനം നടത്തും

കര്‍ശന നിയന്ത്രണങ്ങളോടെ ഇപ്രാവശ്യത്തെ ശബരിമല തീര്‍ത്ഥാടനം നടത്തും

ശ്രീനു എസ്

പത്തനംതിട്ട , ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (14:05 IST)
കര്‍ശന നിയന്ത്രണങ്ങളോടെ ഇപ്രാവശ്യത്തെ ശബരിമല തീര്‍ത്ഥാടനം നടത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നിര്‍ദേശനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നത ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
 
പൂര്‍ണമായും വെര്‍ച്വല്‍ ക്യൂ അടിസ്ഥാനത്തിലായിരിക്കും ശബരിമലയിലേക്കുള്ള പ്രവേശനം. നിയന്ത്രണങ്ങള്‍ ശരിയായി നടപ്പില്‍ വരുത്തുന്നതിനായി തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന എന്നീ സര്‍ക്കാരുമായി സഹകരിക്കും. ഓരോ സംസ്ഥാനങ്ങളില്‍ നിന്നും ദിനം പ്രതി എത്ര പേര്‍ക്ക് പ്രവേശിക്കാം എന്നത് ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ലബ്ബ്മാൻ കൂപ്പർ എസ് പതിപ്പുമായി മിനി, വില 41.90 ലക്ഷം മുതൽ