പുനഃപരിശോധനാഹർജി നൽകിയാൽ സമരം നിർത്തുമോ ?; സമവായ നീക്കവുമായി ദേവസ്വം ബോര്‍ഡ് - സുരക്ഷ ശക്തമാക്കി പൊലീസ്

പുനഃപരിശോധനാഹർജി നൽകിയാൽ സമരം നിർത്തുമോ ?; സമവായ നീക്കവുമായി ദേവസ്വം ബോര്‍ഡ് - സുരക്ഷ ശക്തമാക്കി പൊലീസ്

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2018 (18:05 IST)
ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ പ്രശ്‌ന പരിഹാരത്തിന് വീണ്ടും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശ്രമം.

പുനഃപരിശോധനാഹർജി നൽകിയാൽ സമരം നിർത്തുമോ എന്ന് പ്രതിഷേധക്കാരോട് ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ചോദിച്ചു.

ഹർജി നൽകിയാൽ സമരം നിർത്തുമോ എന്ന് സമരനേതാക്കൾ തന്നെ പറയണം. ബോർഡിന് രാഷ്ട്രീയമില്ല.  ഒരു പ്രശ്നവും ഉണ്ടാകരുതെന്നാണ് ദേവസ്വം ബോർഡിന്റെ ആഗ്രഹം. ശബരിമലയിൽ സമാധാനമുണ്ടാക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും പത്മകുമാര്‍ പറഞ്ഞു.

എന്തു തീരുമാനമെടുത്താൽ പ്രശ്നപരിഹാരം കാണാനാകുമെന്ന് ചോദിച്ച പത്മകുമാര്‍ പരിഹാരങ്ങൾ നിർദേശിച്ചാൽ ബോർഡ് അത് പരിഗണിക്കാമെന്നും വ്യക്തമാക്കി.

സംഘർഷത്തിന്‍റെയും അക്രമങ്ങളുടെയും സാഹചര്യത്തിൽ നാളെ ദേവസ്വം ബോർഡ് യോഗം ചേരും. സുപ്രീംകോടതിയിൽ പുനഃപരിശോധനാഹർജി നൽകണോ എന്ന കാര്യത്തിൽ നാളെ വീണ്ടും ചർച്ച നടക്കും.

അതേസമയം, ശബരിമലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ കുട്ടികളെ കാണാതാകുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായത് 11139 പേര്‍

വ്യവസായിക ആശ്വാസം; പെട്രോകെമിക്കലുകളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ ഒഴിവാക്കി

ഹോര്‍മുസ് കടലിടുക്ക് എപ്പോള്‍ വീണ്ടും തുറക്കും? ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം ആശ്വാസം നല്‍കുന്നില്ല

ഹോർമുസിലെ പ്രതിസന്ധി കിടപ്പറയിലേക്കും, ഇന്ത്യയിലെ കോണ്ടം വ്യവസായവും തളരുന്നു, കാരണമെന്ത്

നിങ്ങൾക്ക് ഒരു ധാരണയുമില്ല, അപ്രാപ്യമായ രഹസ്യ സങ്കേതങ്ങൾ ഞങ്ങൾക്കുണ്ട്, അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ

അടുത്ത ലേഖനം
Show comments