മലചവിട്ടാൻ എത്തിയവർ അഴിഞ്ഞാട്ടക്കാരികളെന്ന് പിസി ജോർജ്
മലചവിട്ടാൻ എത്തിയവർ അഴിഞ്ഞാട്ടക്കാരികളെന്ന് പിസി ജോർജ്
Publish Date: Fri, 19 Oct 2018 (14:13 IST)
Updated Date: Fri, 19 Oct 2018 (14:15 IST)
ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ പ്രകോപനപരമായ പ്രസ്‌താവനയുമായി പിസി ജോർജ് എംഎൽഎ വീണ്ടും രംഗത്ത്. ശബരിമല കയറാനെത്തിയ യുവതികൾ അഴിഞ്ഞാട്ടക്കാരികള്‍ ആണെന്ന് അദ്ദേഹം ആരോപിച്ചു.
ചുംബന സമര നേതാവ് രഹ്ന ഫാത്തിമ മല കയറാനെത്തിയ സംഭവത്തില്‍ കേസെടുക്കണം. ഇങ്ങനെയുള്ളവരാണ് ഭക്തരുടെ മതവികാരം വൃണപ്പെടുത്തുന്നത്. അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനെ ജയിൽ മോചിതനാക്കണം. അദ്ദേഹം ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നും പിസി ജോർജ് പറഞ്ഞു.
നിലയ്‌ക്കലിലും പമ്പയിലും പൊലീസ് നടത്തിയ നരനായാട്ടിനെതിരെ ജുഡീഷ്യൽ അന്വേഷണം വേണം. അല്ലാത്ത പക്ഷം കൂടുതല്‍ വിശ്വാസികള്‍ രംഗത്തുവരും. രഹ്ന ഫാത്തിമയ്ക്ക് പൊലീസ് യൂണിഫോമും ഹെൽമറ്റും കൊടുത്തത് നിയമ വിരുദ്ധമാണെന്നും വാർത്താ സമ്മേളനത്തിൽ ജോര്‍ജ് വ്യക്തമാക്കി.
അഹങ്കാരത്തിന് കൈയും കാലും വച്ചാൽ പിണറായിയെ പോലിരിക്കും. കേരളത്തിലെ സിപിഎമ്മിന്റ അവസാന മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന തിരിച്ചറിവാണ് മല കയറാനെത്തിയ യുവതികളെ തിരിച്ചെത്തിച്ചതെന്നും ജോർജ് പറഞ്ഞു.