Webdunia - Bharat's app for daily news and videos

Install App

ശബരിമല ഒരു തരത്തിലും തിരിച്ചടിയാകില്ല; വിട്ടു വീഴ്‌ച വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ്

ശബരിമല ഒരു തരത്തിലും തിരിച്ചടിയാകില്ല; വിട്ടു വീഴ്‌ച വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ്

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2018 (18:56 IST)
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ്. വിവിധ സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങൾ തിരിച്ചടിയാകില്ലെന്നും ഇന്ന് ചേര്‍ന്ന  യോഗം വിലയിരുത്തി.

ഒമ്പത് ജില്ലകളിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന വിശദീകരണം യോഗം നടത്തണം. നേരത്തെ തീരുമാനിച്ച കാൽനട ജാഥകളിൽ മന്ത്രിമാരും സെക്രട്ടേറിയറ്റ് അഗംങ്ങളും പങ്കെടുക്കണമെന്നും യോഗം വിലയിരുത്തി.

അതേസമയം, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ പങ്കെടുത്തവരെ അറസ്‌റ്റ് ചെയ്‌ത നടപടിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.

സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുത്. അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ. തെറ്റു ചെയ്യാത്തവരെ അറസ്‌റ്റ് ചെയ്താൽ വലിയ വില നൽകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

ശബരിമലയിൽ ഭക്തർ മാത്രമാണോ എത്തിയതെന്ന കാര്യം പൊലീസ് അന്വേഷിക്കണം. ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തേടിയ കോടതി ഹര്‍ജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

അടുത്ത ലേഖനം
Show comments