ശബരിമലയില്‍ ആര്‍ക്കും പോകാം, നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: ഡിജിപി

ശബരിമലയില്‍ ആര്‍ക്കും പോകാം, നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: ഡിജിപി

ബുധന്‍, 17 ഒക്‌ടോബര്‍ 2018 (08:14 IST)
ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതിയുടെ വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി (ഡി ജി പി) ലോക്‍നാഥ് ബെഹ്‌റ.

ശബരിമലയില്‍ ആര്‍ക്കും പോകാവുന്നതാണ്. എത്തുന്ന ഭക്തരെ തടയാന്‍ ആരെയും അനുവദിക്കില്ല. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡി ജി പി പറഞ്ഞു.

സഞ്ചാര സ്വാതന്ത്രം തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. കഴിഞ്ഞ ദിവസം ഉണ്ടായത് അപ്രതീക്ഷിത സംഭവങ്ങള്‍ ആണെന്നും പൊലീസ് മേധാവി വ്യക്തമാക്കി.

അതേസമയം, ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ സമരം നടത്തിയവരെ പൊലീസ് ഒഴിപ്പിച്ചു. പ്രതിഷേധക്കാര്‍ പ്രകോപനപരമായ സാഹചര്യം സൃഷ്ടിച്ചതോടെ എഡിജിപി അനന്തകൃഷ്ണന്റെ നിർദ്ദേശപ്രകാരം രാവിലെ 6.30ഓടെ പന്തല്‍ പൊളിച്ചു നീക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ഹൈക്കോടതി ‘അമ്മ’യ്‌ക്ക് കടിഞ്ഞാണ്‍ ഇടുമോ ?; ഡബ്ല്യുസിസിയുടെ നിര്‍ണായക ഹർജി ഇന്ന് പരിഗണിക്കും