Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല സ്ത്രീ പ്രവേശനം: പൂനഃപരിശോധനാ ഹർജികളിൽ നാളെ വിധി

ശബരിമല സ്ത്രീ പ്രവേശനം: പൂനഃപരിശോധനാ ഹർജികളിൽ നാളെ വിധി
, ബുധന്‍, 13 നവം‌ബര്‍ 2019 (12:26 IST)
ഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വാദം പൂർത്തിയായ പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി വ്യഴാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. ഹർജികളിൽ വിധി പ്രസ്ഥാവം രാവിലെ 10.30ന് ആരംഭിക്കും.
 
കഴിഞ്ഞ വർഷം സെപ്തംബർ 23നാണ് ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നത്. ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതായിരുന്നു നടപടി. തുടർന്ന് ശബരിമല സമര ഭൂമിയായി മാറിയിരുന്നു. 2006 യങ് ലോയേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ നിണ്ട കാലത്തെ വാദങ്ങൾക്ക് ഒടുവിലാണ് കേസിൽ വിധിയുണ്ടായത്. 
 
കേത്രത്തിൽ ആരാധന നടത്താൻ ആഗ്രഹമുള്ള യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധി സാമുദായിക മതസംഘടനകളുടെ എതിർപ്പിന് കാരണമായി. ഇതോടെ പുനഃപരിശോധന ഹർജികളും റിട്ടുകളും ഉൾപ്പടെ 65 ഹർജികളാണ് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടത്. ഈ ഹർജികളിലാണ് നാളെ അന്തിമ വിധി വരുക.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നെ കൊല്ലും, സ്വത്തിൽ അവകാശി മകൾ മാത്രം; കൊല്ലപ്പെടും മുൻപേ കൃതി എഴുതിവെച്ചു