Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കാം, ഇലക്ട്രിക് നെക്സൺ അടുത്ത മാസം !

ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കാം, ഇലക്ട്രിക് നെക്സൺ അടുത്ത മാസം !
, ബുധന്‍, 13 നവം‌ബര്‍ 2019 (11:15 IST)
കോംപാക്ട് എസ്‌യുവി നെക്സണിന്റെ ഇലക്ട്രിക് പതിപ്പിനെ അടുത്ത മാസം വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ. ഡീപ്ട്രോൺ സാങ്കേതികവൊദ്യയിൽ ഒരുക്കിയ വഹനം അടുത്ത വർഷമയിരിക്കും വിപണിയിൽ വിൽപ്പനക്കെത്തുക. 15 ലക്ഷം മുതൽ 17 ലക്ഷം വരെയാണ് വാഹനത്തിന് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കപ്പെടുന്ന വില.
 
വാഹനത്തിന്റെ ബാറ്ററിക്കും മോട്ടോറിനും എട്ട് വർഷത്തെ വാറണ്ടിയാണ് കമ്പനി വാഗ്ദാനം നൽകുന്നത്. ഐപി 67 നിലവാരത്തിലുള്ള ബാറ്ററിയാണ് നെക്സണിൽ ഒരുക്കിയിരിക്കുന്നത്. ഹൈ വോൾട്ടേജ് സംവിധാനവും, അതിവേഗ ചാർജിംഗ് ടെക്‌നോളജിയും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. 
 
പത്ത് ലക്ഷത്തൊളം കിലോമീറ്ററുകൾ പരീക്ഷണ ഓട്ടം നടത്തി മികവ് തെളിയിച്ച ശേഷമാണ് ഡീപ്ട്രോൺ സാങ്കേതികവിദ്യയെ ടാറ്റ വാഹനങ്ങളിലേക്ക് സന്നിവേഷിപ്പിച്ചിരിക്കുന്നത്. വാഹനം ഇന്ത്യൻ വിപണിയിൽ മികച്ച നേട്ടം സ്വന്തമാക്കും എന്നാണ് ടാറ്റ. കണക്കുകൂട്ടുന്നത്. ഇലക്ട്രിക് വാഹന വിപണിയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോൾ ടാറ്റ.      

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂടത്തായി കൊലപാതക പരമ്പര; ജോളി അന്നമ്മയെ കൊലപ്പെടുത്തിയത് നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ചെന്ന് സൂചന; തെളിവുകൾ നിരത്തി അന്വേഷണസംഘം