രസത്തിന്റെ പേരിൽ ഒരു കല്യാണം മുടങ്ങുക. ചില സിനിമകളിലെ കോമഡി രംഗങ്ങളിൽ നമ്മൽ ഇത്തരം സാഹചര്യങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇതിനെ കോമഡിയായി കാണാൻ കഴിയില്ലല്ലോ. രസം മോശമായതിന്റെ പേരിൽ കല്യാണ മുടങ്ങിയ സംഭവം നടന്നത് നമ്മുടെ അയൽ സംസ്ഥാനമായ കർണാടകയിലാണ്.
നമുക്ക് അത്ഭുതമായി തോനിയേക്കാം 2016 ഫെബ്രുവരിയിലാണ് ഈ സംഭവം ഉണ്ടാകുന്നത്. കർണ്ണാടകയിലെ തുംകൂർ ജില്ലയിൽ കല്യാണ സദ്യക്ക് മോശം രസവും സാമ്പാറുമാണ് വിളിമ്പിയത് എന്ന പേരിൽ 27കാരനായിരുന്ന വരൻ യുവതിയെ താലി ചാർത്താൻ വിസമ്മതിച്ച് തിരികെ മടങ്ങി.
വിവാഹ ചടങ്ങുകൾ മുന്നോട്ടുപോകുന്നതിനിടെ വരന്റെ മാതാപിതാക്കൾ എത്തി ചടങ്ങുകൾ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. വിവാഹ സദ്യക്ക് മോശം രസവും സാമ്പാറുമാണ് വിളമ്പിയത് എന്ന് അരോപിച്ച ഇവർ വിവാഹവുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു ഇതോടെ വരൻ മണ്ഡപത്തിൽനിന്നും ഇറങ്ങി മാതാപിതാക്കൾക്കൊപ്പം മടങ്ങുകയും ചെയ്തു.
കല്യാണത്തിനെത്തിയ 300ഓളം അതിധികളെ സാക്ഷിയാക്കിയാണ് വരനും വീട്ടുകാരും വിവാഹം ഉപേക്ഷിച്ച് മടങ്ങിയത്. എന്നാൽ കഥക്ക് ഹാപ്പി ട്വിസ്റ്റാണ് ഉണ്ടായത്. പെൺകുട്ടിയുടെ അകന്ന ബന്ധത്തിൽപ്പെട്ട യുവാവ് വിവാഹം കഴിക്കാൻ തയ്യാറായതോടെ കല്യാണം മംഗളമായി തന്നെ നടന്നു.