തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണം പൂശിയ പാളികള്‍ പുനസ്ഥാപിക്കും

ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണം പൂശിയ പാളികള്‍ പുനസ്ഥാപിക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 17 ഒക്‌ടോബര്‍ 2025 (09:20 IST)
തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണം പൂശിയ പാളികള്‍ പുനസ്ഥാപിക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. നാലുമണിക്ക് ശില്പങ്ങളുടെ സ്വര്‍ണ്ണം പൂശിയ പാളികള്‍ സ്ഥാപിക്കും. അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി ചെന്നൈയില്‍ നിന്നെത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണം പൂശിയ പാളികളാണ്് സ്ഥാപിക്കുന്നത്. 
 
ഹൈക്കോടതിയുടെ അനുമതിയോടെയാണ് നടപടി. അതേസമയം ശബരിമല മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെയാണ്. 14 പേരാണ് ശബരിമല മേല്‍ശാന്തിയുടെ സാധ്യതാ പട്ടികയിലുള്ളത്. അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ശബരിമലയിലെ കട്ടിളപ്പടിയുടെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വര്‍ണക്കൊള്ളിയിലാണ് അറസ്റ്റ്. പുലര്‍ച്ചെ രണ്ടരയോടെയാണ് പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരം ഓഫീസിലെത്തിച്ച് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
 
പിന്നാലെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. 10 മണിക്കൂറിലേറെ നേരം ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ നിരവധിതവണ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞദിവസം മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. നാഡീ സംബന്ധമായ അസുഖം ഉണ്ടെന്ന് പോറ്റി ദേവസ്വം വിജിലന്‍സിനോട് പറഞ്ഞിരുന്നു. ബാംഗ്ലൂരിലെ ഒരു പ്രശസ്ത ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ സര്‍ട്ടിഫിക്കറ്റും തെളിവായി നല്‍കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്നും മഴ കനക്കും; എറണാകുളത്ത് ഓറഞ്ച് അലര്‍ട്ട്, എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

റേഷന്‍ വ്യാപാരികള്‍ക്ക് 1,000 രൂപ ഉത്സവബത്ത അനുവദിച്ചു

മൂന്ന് തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം ഏതാണ്? നിങ്ങള്‍ക്കറിയാമോ?

തിരുവനന്തപുരത്ത് ശവസംസ്‌കാര ചടങ്ങിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു

അടുത്ത ലേഖനം
Show comments