മണ്ഡലപൂജക്കായി ശബരിമല നാളെ തുറക്കും; കനത്ത സുരക്ഷ ഇല്ല

എന്നാൽ ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടായാൽ ക്രമീകരണങ്ങളിൽ മാറ്റം വരുത്തും.

തുമ്പി ഏബ്രഹാം

വെള്ളി, 15 നവം‌ബര്‍ 2019 (11:13 IST)
മണ്ഡലപൂജക്കായി ശബരിമല നട നാളെ വൈകിട്ട് തുറക്കും. യുവതി പ്രവേശന വിധിക്കു സ്റ്റേ ഇല്ലെങ്കിലും കഴിഞ്ഞ വർഷം ഒരുക്കിയത് പോലെയുള്ള കനത്ത സുരക്ഷ ഇത്തവണ വേണ്ടെന്നാണ് പൊലീസ് തീരുമാനം. എന്നാൽ ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടായാൽ ക്രമീകരണങ്ങളിൽ മാറ്റം വരുത്തും.
 
ഇന്നലെ ശബരിമല വിധി പുനഃപരിശോധിക്കാൻ തീരുമാനം വന്നെങ്കിലും യുവതി പ്രവേശന വിധിക്ക് സ്റ്റേ ചെയ്തിട്ടില്ല. ഇതുവരെ 36ലധികം യുവതികൾ ദർശനത്തിനായി ഓൺലൈൻ വഴി ബുക്ക് ചെയ്തിട്ടുണ്ട്.  എന്നാൽ രജിസ്റ്റർ ചെയ്തവരെല്ലാം എത്താൻ സാധ്യതയില്ലെന്നാണ് പൊലീസ് കരുതുന്നത്. യുവതികളെത്തിയാൽ സംരക്ഷണം നൽകാൻ പൊലീസ് തയ്യാറാകില്ല. കഴിഞ്ഞ തവണത്തേതു പോലെ സ്ത്രീകളെ തടയാൻ ഹിന്ദു സംഘടനകൾ പ്രവർത്തകരെ കൊണ്ടുവരുന്ന നടപടിയിലേക്ക് കടന്നിട്ടില്ലെന്നാണ് വിലയിരുത്തൽ. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഫാത്തിമയുടെ മരണം; അധ്യാപകർക്കെതിരെ നടപടിയെടുക്കാതെ ഐ ഐ ടി, തമിഴ്നാട് മുഖ്യമന്ത്രിയെ കാണാനൊരുങ്ങി മാതാപിതാക്കൾ