Publish Date: Sun, 23 Dec 2018 (14:45 IST)
Updated Date: Sun, 23 Dec 2018 (14:46 IST)
പമ്പയിലെത്തിയ മനിതി സംഘം തിരിച്ചിറങ്ങി. കനത്തെ പ്രതിഷേധത്തെ തുടർന്ന് മുന്നോട്ട് പോകാൻ കഴിയില്ലെന്ന പൊലീസ് നിലപാടിനെ തുടർന്നാണ് ഇവർ മടങ്ങിയത്. പൊലീസ് തിരിച്ചയക്കുകയായിരുന്നു എന്നാണ് ഇവർ മാധ്യമ പ്രവർത്തകരെ അറിയിച്ചത്. തിരിച്ച് വരുമെന്നും അയ്യപ്പനെ കാണുമെന്നും ഇവർ വ്യക്തമാക്കി.
അതേസമയം, യുവതികളെ തടയാന്‍ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെട്ടുനിറച്ചെത്തിയ മനീതി സംഘത്തെ തടഞ്ഞവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാന്‍ പൊലീസ് പലതവണ മൈക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും ചിലര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് അറസ്റ്റ്.