Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടിക് ടോക്ക് വീഡിയോകളിൽ അസഭ്യവും, ഭീഷണിയും: മാന്യത പുലർത്തണമെന്ന നിർദേശവുമായി കേരളാ പൊലീസ്

ടിക് ടോക്ക് വീഡിയോകളിൽ അസഭ്യവും, ഭീഷണിയും: മാന്യത പുലർത്തണമെന്ന നിർദേശവുമായി കേരളാ പൊലീസ്
, ശനി, 22 ഡിസം‌ബര്‍ 2018 (15:53 IST)
ടിക്ടോക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യങ്ങൾ ഉപയോഗിക്കുമ്പോൾ സഭ്യതയും മാന്യതയും പുലർത്തണമെന്ന് മുന്നറിപ്പുമായി കേരളാ പൊലീസ് രംഗത്ത്. ടിക്ക് ടോക്കിലൂടെ തെറിവിളിയും, ഭീഷണിയും വ്യക്തി ഹത്യയും നടത്തുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കേരളാ പൊലീസ് നിർദേശവുമായി രംഗത്തെത്തിയത്.
 
ടിക് ടോക്കിലെ വീഡിയോകൾ പലപ്പോഴും അതിരു കടക്കുന്നതായി നേരത്തെ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. വ്യക്തികളെ അതിക്ഷേപിക്കുന്നതും അശ്ലീലതയും അസബ്യവും പ്രചരിപ്പിക്കുന്നതുമായ വീഡിയോകൾ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് കേരള പൊലീസ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ട്രോൾ വീഡിയോ പുറത്തുവിട്ടത്.   
 
‘അതിരുകടക്കുന്ന ഇത്തരം പ്രവണതകൾ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സഭ്യതയും മാന്യതയും പുലർത്തുക തന്നെ വേണം 
ശ്രദ്ധയോടെ, പരസ്പര ബഹുമാനത്തോടെയാകട്ടെ നമ്മുടെ ഇടപെടലുകൾ‘ എന്ന് കേരളാ പൊലീസ് ഫെയിസ്ബുക്കിൽ കുറിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നസ്രിയ, ഐശ്വര്യ ലക്ഷ്മി, നിമിഷ...- 2018ലെ മികച്ച നടിയാര്?