സ്ത്രീകൾ വന്നത് രഹസ്യമായി, പ്രതിഷേധിക്കാൻ സമയം കിട്ടിയില്ല: രാഹുൽ ഈശ്വർ

ബുധന്‍, 2 ജനുവരി 2019 (12:13 IST)
ശബരിമലയിൽ സ്ത്രീകൾ രഹസ്യസന്ദർശനമാണ് നടത്തിയതെന്നും അതിനാൽ അറിഞ്ഞിരുന്നില്ലെന്നും അയ്യപ്പ ധർമ്മസേന നേതാവ് രാഹുൽ ഈശ്വർ. രഹസ്യമായാണ് സ്ത്രീകൾ വന്നത്, അതിനാൽ പ്രതിഷേധിക്കാൻ സമയം കിട്ടിയില്ല എന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു.
 
ഇന്ത്യയുടെ പ്രധാനമന്ത്രിയടക്കം ശബരിമലയെ പിന്തുണച്ച അവസരത്തില്‍ യുവതികളെ കയറാന്‍ പോലീസ് സഹായിച്ചത് ശരിയായില്ല. രാജ്യത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നിലപാടറിയിച്ച വിഷയത്തില്‍ ഒരു കാരണവശാലും പോലീസ് സഹായിച്ചത് ശരിയായില്ല. എന്നും രാഹുൽ പറഞ്ഞു.
 
യുവതീ പ്രവേശനം കേരള സര്‍ക്കാര്‍ കൂട്ടു നിന്ന നാടകമാണെങ്കില്‍ ദൗര്‍ഭാഗ്യകരമായി. ദേവപ്രശ്‌നം നടത്തണം", രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഭരണകൂടത്തിന്റേത് കൊലച്ചിരി, ആസൂത്രിതമായി ശബരിമലയെ തകർക്കുക എന്ന ലക്ഷ്യം മാത്രമാണ് അവർക്കുള്ളത്: ശ്രീധരൻ പിള്ള