ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയതല്ലെന്ന് പ്രസിഡന്റ് എ പത്മകുമാര്‍.
വിധി എന്തായാലും നടപ്പാക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥരാണ്. സര്‍ക്കാരിന്റെ അഭിപ്രായത്തിന് അടിപ്പെട്ട് ബോര്‍ഡ് നിലപാട് സ്വീകരിക്കില്ല. പുന:പരിശോധന ഹര്‍ജി കൊടുക്കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. സാവകാശ ഹര്‍ജിയാണ് കോടതിയില്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബറിലെ സുപ്രീംകോടതി വിധിയെക്കുറിച്ചാണ് കോടതി ദേവസ്വംബോര്‍ഡിനോട് ചോദിച്ചത്. കോടതിവിധി അംഗീകരിക്കുന്നതായും വിവേചനം പാടില്ലെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. നിലവിലെ വിധി അംഗീകരിക്കും എന്നാണ് ബോര്‍ഡ് പറഞ്ഞിരുന്നത്. അതാണ് കോടതിയെ അറിയിച്ചതെന്നും പദ്മകുമാര്‍ വ്യക്തമാക്കി.
യുവതീപ്രവേശനത്തില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. ഇന്നത്തെ അഭിപ്രായം കോടതി വിധിയുമായി ബന്ധപ്പെട്ട അഭിപ്രായമാണ്. നേരത്തെയുള്ള വിധി നടപ്പിലാക്കാനുള്ള സാവകാശത്തെക്കുറിച്ചാണ് കോടതിയില്‍ പറഞ്ഞത്. വിശ്വാസികളായവര്‍ ശബരിമലയില്‍ കയറണമെന്നാണ് ബോര്‍ഡിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.