Select Your Language

Notifications

webdunia
webdunia
webdunia
webdunia

സന്നിധാനത്തെത്തിയ മാളികപ്പുറത്തമ്മയ്ക്ക് നേരെ പ്രതിഷേധവുമായി ഭക്തർ; പതിനെട്ടാം പടി ചവിട്ടാൻ സുരക്ഷയൊരുക്കി പൊലീസ്

സന്നിധാനത്തെത്തിയ മാളികപ്പുറത്തമ്മയ്ക്ക് നേരെ പ്രതിഷേധവുമായി ഭക്തർ; പതിനെട്ടാം പടി ചവിട്ടാൻ സുരക്ഷയൊരുക്കി പൊലീസ്
, ശനി, 20 ഒക്‌ടോബര്‍ 2018 (12:10 IST)
ശബരിമല നടപ്പന്തലിൽ ഇരുമുടിക്കെട്ടുമായി എത്തിയ സ്ത്രീക്കെതിരെ പ്രതിഷേധം. തിരുച്ചിറപ്പള്ളി സ്വദേശി ലതയാണ് ഭർത്താവ് കുമരനും മകൻ ശിവയ്ക്കും ഒപ്പമെത്തിയത്. ആക്ടിവിസ്റ്റുകളായ കൂടുതൽ യുവതികൾ ശബരിമല കയറാൻ വരുന്നുവെന്ന അഭ്യൂഹങ്ങൾ നിൽക്കുന്ന സാഹചര്യത്തിൽ നിരവധി ഭക്തന്മാർ ഇവരെ തടഞ്ഞു. ഇതോടെ സഹായം അഭ്യർത്ഥിച്ച് ഇവർ പൊലീസിനടുത്തെത്തുകയായിരുന്നു.
 
പൊലീസ് സംരക്ഷണത്തോടെ സ്ത്രീ വരുന്നെന്ന വിവരമറിഞ്ഞു നടപ്പന്തലിൽ ഇരുന്നൂറോളം ഭക്തർ പ്രതിഷേധിച്ചു. സ്ഥലത്തു സംഘർഷാവസ്ഥയുണ്ടായെങ്കിലും കൂടുതൽ പൊലീസെത്തി നിയന്ത്രിച്ചു. തനിക്ക് 52 വയസ്സുണ്ടെന്ന് ലത തിരിച്ചറിയൽ കാർഡ് കാണിച്ചു ബോധ്യപ്പെടുത്തി. തുടർന്നു ഭക്തരും പൊലീസും ഇവരെ പതിനെട്ടാംപടി കയറാൻ സഹായിച്ചു.
 
മുൻപു വന്നിട്ടുണ്ടെങ്കിലും ഇത്രയും പ്രയാസപ്പെടേണ്ടി വന്നത് ആദ്യമാണെന്നു ലത പ്രതികരിച്ചു. കൂടുതൽ യുവതികൾ വരാനിടയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സന്നിധാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രഹ്‌നയ്‌ക്ക് മാത്രമല്ല മേരി സ്വീറ്റിയ്‌ക്കും കിട്ടി എട്ടിന്റെ പണി!