തമ്മിൽ തല്ലി രഹ്നയും രശ്മിയും!- രഹ്നയുടെ സംഘപരിവാർ ബന്ധത്തിന്റെ തെളിവുകൾ പുറത്തുവിട്ട് രശ്മി
സെക്സ് റാക്കറ്റിൽ മൊഴി നൽകിയതിലുള്ള പക പോക്കലെന്ന് രഹ്ന, സംഘപരിവാറുമായി രഹ്നയ്ക്ക് പങ്കുണ്ടെന്ന് തെളിവ് സഹിതം പുറത്തുവിട്ട് രശ്മി!
ശബരിമല ചവിട്ടാനെത്തിയ രഹനാ ഫാത്തിന ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനുമായി മംഗലാപുരത്ത് പലതവണ കൂടിക്കാഴ്ച നടത്തിയെന്ന രശ്മി ആർ നായരുടെ ആരോപണത്തെ തള്ളി രഹ്ന. തന്നോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് രശ്മി നുണകള്‍ പ്രചരിപ്പിക്കുന്നതെന്ന് രഹ്ന ആരോപിച്ചു.
രണ്ട് വര്‍ഷം മുമ്പ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് പോസ്റ്റിട്ടിരുന്നു. ഇതിന് തന്റെ സുഹൃത്തുക്കളിലൊരാള്‍ തന്നെ ടാഗ് ചെയ്തിരുന്നു. തന്റെ നിലപാട് സമാനമായതിനാല്‍ അന്ന് ടാഗ് ആക്‌സപറ്റ് ചെയ്തിരുന്നു. ഇത് മാത്രമാണ് കെ സുരേന്ദ്രനുമായി തനിക്കുള്ള പരിചയമെന്നും ഇക്കാര്യത്തിൽ രശ്മി പറയുന്നത് കള്ളമാണെന്നും രഹ്ന ആരോപിക്കുന്നു.
സെക്‌സ് റാക്കറ്റ് കേസില്‍ രശ്മിയും രാഹുല്‍ പശുപാലനും അറസ്റ്റിലായപ്പോള്‍ അവര്‍ക്കെതിരെ മൊഴി നല്‍കിയതിലുള്ള പകപോക്കലാണ് ഇതെന്നും രഹ്ന പറയുന്നു. എന്നാൽ, രഹ്നയ്ക്ക് സംഘപരിവാറുമായി ബന്ധമുണ്ടെന്നുള്ളതിന്റെ തെളിവുകൾ സഹിതം പുറത്തുവിട്ടാണ് രശ്മി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
മുൻപ് രഹ്ന തൃശുരിൽ പുലികളി നടത്തിയിരുന്നു. ആദ്യമായി പുലികളി നടത്തുന്ന സ്ത്രീയായി ഇതോടെ രഹ്ന മാറി. എന്നാൽ, എന്നെ തൃശൂരിൽ പുലികളിക്കു ഇറക്കിയതും സംരക്ഷണം തന്നതും സംഘ്പരിവാറിലെ കൂട്ടുകാരാണെന്ന് രഹ്ന തന്നെ വെളിപ്പെടുത്തുന്ന ചാറ്റ് തെളിവു സഹിതം രശ്മി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ഫേസ്ബുക്കിലെ അറിയപ്പെടുന്ന സംഘി രാജീവ് യു മായി തനിക്കു സുടാപ്പി ഭീഷണികള്‍ ഉണ്ടെന്നും സംഘപരിവാറുമായി പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും RSS നേതൃത്വത്തെ സഹായത്തിനായി ബന്ധപ്പെടുന്നതിനെ കുറിച്ച് രഹാനാ ഫാത്തിമ നടത്തിയ ചാറ്റിനെ കുറിച്ച് രാജീവ് എനിക്കയച്ച വോയിസ് മെസേജ് ആണ് . അവര്‍ തമ്മില്‍ നടത്തിയ ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ആണ് ആദ്യം പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഒരു സ്ക്രീന്‍ഷോട്ടിന്‍റെ ആധികാരികത എന്ന വാദം ഉന്നയിക്കപ്പെടാം എന്നത് കൊണ്ടാണ് വോയിസ് ക്ലിപ്പില്‍ ഒരെണ്ണം പോസ്റ്റ് ചെയ്യുന്നത്. ഈ ഗൂഡാലോചനകളെ കുറിച്ച് അന്വേഷണം ഉണ്ടായാല്‍ എനിക്കറിയാവുന്ന മുഴുവന്‍ വിവരങ്ങളും കൈമാറും.‘- രശ്മി ഫേസ്ബുക്കിൽ കുറിച്ചു.