Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

Sabu Jacob affidavit by supporting Arikomban
, ചൊവ്വ, 30 മെയ് 2023 (20:55 IST)
അരിക്കൊമ്പന്‍ എന്ന കാട്ടാനയ്ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ആനയ്ക്ക് ആവശ്യമായ ചികിത്സ നല്‍കണമെന്നും അരിക്കൊമ്പനെ കേരളത്തിലേക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബാണ് ഹൈക്കോടതിയെ സമീപിച്ചത്. 
 
കേന്ദ്ര സര്‍ക്കാരിനൊപ്പം തമിഴ്‌നാട് സര്‍ക്കാരിനെയും കക്ഷി ചേര്‍ത്തുകൊണ്ടാണ് ഹര്‍ജി. അരിക്കൊമ്പന്‍ ഇപ്പോള്‍ ഉള്ളത് തമിഴ്‌നാട് വനപ്രദേശത്താണ്. അതുകൊണ്ട് തമിഴ്‌നാട് സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് ആനയെ പിടികൂടുന്നതെങ്കില്‍ അരിക്കൊമ്പനെ കേരളത്തിനു കൈമാറണമെന്നും ശേഷം കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേക്ക് ആനയെ മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരാജയപ്പെട്ട ജനതയാണ് നമ്മൾ, നീതിനിഷേധത്തിനെതിരെ മെഡലുകൾ നെഞ്ചോട് ചേർത്ത് കണ്ണീരൊഴുക്കി ഗുസ്തിതാരങ്ങൾ ഗംഗാതീരത്ത്