താന്‍ മോദിയുടെ കടുത്ത ആരാധകനെന്ന് സാബുമോന്‍; സംഭവം പി ജയരാജന്റെ പ്രചാരണ പരിപാടിയില്‍

Webdunia
വെള്ളി, 19 ഏപ്രില്‍ 2019 (17:07 IST)
ശക്തമായ പോരാട്ടം നടക്കുന്ന വടകര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച നടൻ സാബുമോൻ ഏവരേയും ഞെട്ടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനാണ് താനെന്ന് പറഞ്ഞാണ് താരം പ്രസംഗം ആരംഭിച്ചത്. ഇതാണ് വേദിയിലും സദസിലും ഉണ്ടായിരുന്നവരെ ഞെട്ടിച്ചത്.

മോദിയുടെ ആരാധകനാണ് താനെന്ന് പറഞ്ഞ് പ്രസംഗം തുടങ്ങിയ സാബുമോൻ പ്രധാനമന്ത്രിയെ ട്രോളുകയായിരുന്നുവെന്ന് പതിയെ ആണ് എല്ലാവര്‍ക്കും മനസിലായത്. ഇതോടെ സദസില്‍ പൊട്ടിച്ചിരിയും ആര്‍പ്പ് വിളികളും ശക്തമായി.

ഭരണനേട്ടങ്ങളായി മോദി സര്‍ക്കാര്‍ പറയുന്ന നോട്ട് നിരോധനത്തിനേയും ജിഎസ്ടിയേയും പ്രസംഗത്തിൽ സാബുമോൻ കണക്കറ്റ് കളിയാക്കി.

ലോകത്തിന് ഭീഷണിയായ ആഗോളതാപനം കുറയ്‌ക്കാന്‍ മോദി സഹായിച്ചു. ഇത്തരത്തിലുള്ള ബുദ്ധി മോദിക്കല്ലാതെ വേറെ ആർക്കും ഉണ്ടാകില്ല. അടുക്കളയിൽ ആഹാര പാചകം നിർത്തിച്ചിട്ട് ആഗോളതാപനത്തിനായി കോൺട്രിബ്യൂട്ട് ചെയ്ത ആളാണ് പ്രധാനമന്ത്രിയെന്നും സാബുമോൻ പറഞ്ഞു.

പി ജയരാജന് വേണ്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കാന്‍ എത്തിയതാണ് താരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments