Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഐഡിഎംകെ പരാജയപ്പെടുമോ ?; കടുത്ത തീരുമാനവുമായി രജനികാന്ത്

എഐഡിഎംകെ പരാജയപ്പെടുമോ ?; കടുത്ത തീരുമാനവുമായി രജനികാന്ത്
ചെന്നൈ , വെള്ളി, 19 ഏപ്രില്‍ 2019 (16:41 IST)
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന സൂചനകള്‍ നല്‍കി സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്. എപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ഞാന്‍ തയ്യാറാണ്. മെയ് 23ന് ഫലപ്രഖ്യാപനം വന്ന ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലേക്കും 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും പൂര്‍ത്തിയായ സാഹചര്യത്തിലാണ് രജനിയുടെ പ്രതികരണം. മാധ്യമ പ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എഐഡിഎംകെ പരാജയപ്പെട്ടാല്‍ അവര്‍ക്ക് നിയമസഭയില്‍ കേവലഭൂരിപക്ഷം നഷ്ടമാവും. ഇതോടെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ താനും പാര്‍ട്ടിയും മത്സരിക്കാന്‍ തയ്യാറാണെന്നാണ് രജനി വ്യക്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാറ്റുകൾ ഇനി കൂടുതൽ രസകരമാകും, ഇമോജികളിലും സ്റ്റിക്കറുകളിലും ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളുമായി വാട്ട്സ്ആപ്പ് !