Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും ജാഗ്രതാ നിര്‍ദേശം; ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു - ചെറുതോണി അണക്കെട്ടിലെ അടച്ച ഷട്ടറുകൾ വീണ്ടും തുറന്നേക്കും

വീണ്ടും ജാഗ്രതാ നിര്‍ദേശം; ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു - ചെറുതോണി അണക്കെട്ടിലെ അടച്ച ഷട്ടറുകൾ വീണ്ടും തുറന്നേക്കും

വീണ്ടും ജാഗ്രതാ നിര്‍ദേശം; ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു - ചെറുതോണി അണക്കെട്ടിലെ അടച്ച ഷട്ടറുകൾ വീണ്ടും തുറന്നേക്കും
ഇടുക്കി/ചെറുതോണി , ചൊവ്വ, 14 ഓഗസ്റ്റ് 2018 (17:41 IST)
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിലെ അടച്ച ഷട്ടറുകൾ വീണ്ടും തുറന്നേക്കും. ഒന്ന്, അഞ്ച് എന്നീ ഷട്ടറുകൾ വീണ്ടും തുറന്നേക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.

ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി.

ചെറുതോണി അണക്കെട്ട് തുറന്ന് സെക്കന്‍‌ഡില്‍ 600 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. നിലവില്‍ സെക്കന്‍‌ഡില്‍ 300 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കി വിടുന്നത്. നിലവിൽ 2397.06 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.

ഒന്ന്, അഞ്ച് ഷട്ടറുകള്‍ കൂടി തുറക്കുമ്പോള്‍ ചെറുതോണി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും തുറന്ന അവസ്ഥയിലാകുകയും കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്യും.

ഈ സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതോടെ കൂടുതല്‍ ജലം ഒഴുകി എത്തുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ചെറുതോണി പാലത്തിലേക്ക് വീണ്ടും വെള്ളം കയറാനുള്ള സാഹചര്യം നിലവിലുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതൊരു തുടക്കം മാത്രമെന്ന് പൃഥ്വി, അത്ഭുതമെന്ന് മഞ്ജു! - ഇന്ദ്രൻസിന്റെ വാക്കുകളെ തിരുത്തി താരങ്ങൾ