പൂമരത്തിന് സഖാവിന്റെ മറുപടി; രക്തസാക്ഷിത്വം വഹിക്കുന്നതിനു മുൻപ് സഖാവ് തന്റെ പ്രണയവും അറിയിച്ചു, ദാ ഇങ്ങനെ...
എന്റെ ഓര്‍മ്മ മയങ്ങുന്ന മണ്ണില്‍ നീ ഇനിയുമായിരം പൂന്തണല്‍ നീര്‍ത്തുക ; പ്രണയം പൊഴിച്ച പൂമരത്തിന് സഖാവിന്റെ മറുപടി
സഖാവിനെ പ്രണയിച്ച പൂമരം എന്ന കവിത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കവിതയെ പ്രശംസിച്ചും തള്ളിയും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനിടയിൽ സഖാവിന്റെ പിതൃത്വവും വാർത്തയായിരുന്നു. കവിത എന്റേതാണെന്ന് അറിയിച്ച് രണ്ടു പേരാണ് രംഗത്തെത്തിയിരുന്നത്. ഇതുമായ ബന്ധപ്പെട്ട വിവാദങ്ങൾ പുകഞ്ഞുകൊണ്ടിരിക്കെ സഖാവിന്റെ മറുപടി കവിതയും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജിലെ വിദ്യാര്‍ത്ഥിനികളായ അശ്വതി, ശ്രീക്കുട്ടി എന്നിവരാണ് മറുപടി കവിതയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരുവരും ആലപിക്കുന്ന കവിത സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. സഖാവ് കവിതയെപ്പോലെ സഖാവിനുള്ള മറുപടി പിതൃത്വത്തര്‍ക്കത്തില്‍ ഉള്‍പ്പെട്ടു പോവില്ലെന്നാണ് കവിതയ്ക്ക് പിന്നിലുള്ള പ്രതീക്ഷ.