ഗേറ്റ് തുറക്കാന്‍ വൈകിയതിന് സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദനം; സുരക്ഷാ ഉദ്യോഗസ്ഥന്റെ നടപടിയില്‍ മാപ്പ് പറഞ്ഞ് കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ
വാച്ച്മാനെ മര്‍ദ്ദിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി മാപ്പ് പറഞ്ഞു.
മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനായി ഗേറ്റ് തുറക്കാന്‍ വൈകിയതിന് സെക്യൂരിറ്റി ജീവനക്കാരനെ മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ മാപ്പ് പറഞ്ഞു. ഹൗസിങ് സൊസൈറ്റിയിലെ സെക്യുരിറ്റി ജീവനക്കാരെയാണ് മഹേഷ് ശര്‍മയുടെ വിവിഐപി സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചത്. കേന്ദ്രമന്ത്രി വന്നപ്പോള്‍ ഗേറ്റ് തുറക്കാന്‍ രണ്ട് മിനിറ്റ് വൈകി എന്ന കാരണത്താലാണ് വാച്ച്മാന് മര്‍ദ്ദനം ഏറ്റത്.
കേന്ദ്രമന്ത്രി നോക്കി നില്‍ക്കെ തന്നെയാണ് സംഭവം നടന്നതെങ്കിലും വാച്ച്മാനെ മര്‍ദ്ദിക്കുന്നത് തടയാന്‍ മന്ത്രി ഇടപെട്ടില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ മന്ത്രിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ജീവനക്കാരനെ മര്‍ദ്ദിച്ചതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ഹൗസിങ് സൊസൈറ്റി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. വാച്ച്മാനെ മര്‍ദ്ദിച്ച സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതായും മഹേഷ് ശര്‍മ വ്യക്തമാക്കി.