പ്രേമമായിരുന്നു എന്നിൽ സഖാവെ... പേടിയായിരുന്നെന്നും പറഞ്ഞിടാൻ... സഖാവിനോടുള്ള പൂമരത്തിന്റെ പ്രണയം ആര്യ ദയാലിന്റെ ശബ്ദമാധുര്യത്തിൽ പുതിയ മാനം കൈവന്നു. വിപ്ലവവും പ്രണയവും ചാലിച്ച് സഹസംവിധായകനായ സാം മാത്യു രചിച്ച സഖാവ് എന്ന കവിത ആര്യ ദയാല്‍ ആലപിക്കുകയും അത് ഫെയ്‌സ്ബുക്കിലും യൂട്യൂബിലും ഇട്ട് ഹിറ്റ് നേടുകയും ചെയ്തത് ഈ അടുത്ത ദിവസങ്ങളിലാണ്.
എന്നാൽ സഖാവും പൂമരവും വിവാദങ്ങളിലേക്ക് നടന്നു കയറുകയാണെന്ന കാര്യം അവർ അറിഞ്ഞിരുന്നോ. കൊല്ലപ്പരീക്ഷയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് സൂചിപ്പിക്കുന്ന കവിത കൊല്ലപ്പരീക്ഷയേക്കാൾ വെല്ലുവിളിയാണ് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. കവിതയെ പുകഴ്ത്തിയും പരിഹസിച്ചും ആയിരുന്നു ആദ്യം പ്രശ്നങ്ങളും വാദങ്ങളും ഉയർന്ന് വന്നിരുന്നത്. എന്നാൽ ഇപ്പോൾ പ്രശ്നം കവിത തന്നെയാണ്. ആരാണ് ശരിക്കും സഖാവ് എഴുതിയത്?.
കവിതയുടെ രചയിതാവെന്നു പറയപ്പെടുന്നായാള്‍ തന്റെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചതാണെന്ന അവകാശവുമായി പ്രതീക്ഷ ശിവദാസ് എന്ന പെണ്‍കുട്ടിയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കവിതയെ സ്വീകരിച്ചതുപോലെ തന്നെ ഈ ആരോപണത്തേയും സ്വീകരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. 2013ല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ എഴുതി എസ്എഫ്‌ഐയുടെ മുഖമാസികയ്ക്ക അയച്ചുകൊടുത്ത സഖാവ് എന്ന തന്റെ കവിതയുടെ പിതൃത്വമേറ്റെടുത്ത സാം മാത്യുവിനെതിരെയാണ് തുറന്ന കത്തുമായി പ്രതീക്ഷ ശിവദാസ് ഫെയ്‌സ്ബുക്കിലെത്തിയത്. വിഷയവുമായി ബന്ധപ്പെട്ട വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റും വൈറലായിരിക്കുകയാണ്.
പ്രതീക്ഷയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്: