Select Your Language

Notifications

webdunia
webdunia
webdunia
webdunia

സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി

Saji Cherian take oath as Minister again
, ബുധന്‍, 4 ജനുവരി 2023 (16:37 IST)
സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റു മന്ത്രിമാര്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചു. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിലാണ് നേരത്തെ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു