Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

സജി ചെറിയാൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു

സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്‌തു

Whatsapp fake news
തിരുവനന്തപുരം , തിങ്കള്‍, 4 ജൂണ്‍ 2018 (10:58 IST)
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സജി ചെറിയാൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിലാണ് സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്‌തത്.
 
"വാട്‌സ്ആപ്പിലൂടെ വ്യാജ ഹർത്താൽ പ്രചരിപ്പിച്ചതിന് 85 ക്രിമിനൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 1595 പേരെ അറസ്‌റ്റു ചെയ്‌തു. സമൂഹ മാധ്യമങ്ങളിലെ  ദുഷ്‌പ്രചാരണങ്ങൾക്ക് സമൂഹം ജാഗ്രത പുലർത്തണം."
 
പോ​ക്സോ കേ​സു​ക​ളി​ലും സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ കേ​സു​ക​ളി​ലും വി​ചാ​ര​ണ വൈ​കു​ന്ന​ത് ഹൈ​ക്കോ​ടി​ത​യു​ടെ ശ്ര​ദ്ദ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ജൂ​ൺ 21 വ​രെ 12 ദി​വ​സ​മാ​ണ് സ​ഭ ചേ​രു​ക. കെവിന്റെ കൊലപാതക വിഷയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാട്‌സ്ആപ്പ് വ്യാജപ്രചാരണം: 85 ക്രിമിനൽ കേസുകളിലായി 1595 പേരെ അറസ്‌റ്റുചെയ്‌തു