Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാട്‌സ്ആപ്പ് വ്യാജപ്രചാരണം: 85 ക്രിമിനൽ കേസുകളിലായി 1595 പേരെ അറസ്‌റ്റുചെയ്‌തു

വ്യാജപ്രചാരണം: 85 ക്രിമിനൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തു

വാട്‌സ്ആപ്പ് വ്യാജപ്രചാരണം: 85 ക്രിമിനൽ കേസുകളിലായി 1595 പേരെ അറസ്‌റ്റുചെയ്‌തു
തിരുവനന്തപുരം , തിങ്കള്‍, 4 ജൂണ്‍ 2018 (09:43 IST)
വാട്‌സ്ആപ്പിലൂടെ വ്യാജ ഹർത്താൽ പ്രചരിപ്പിച്ചതിന് 85 ക്രിമിനൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കേരളാ നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിലെ ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
 
ഇതുമായി ബന്ധപ്പെട്ട് 1595 പേരെ അറസ്‌റ്റു ചെയ്‌തതായും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ പോസ്‌റ്റിട്ടതിന് എത്രപേർക്കെതിരെ കേസെടുത്തു എന്ന പി ടി തോമസ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. ഇത് രണ്ട് സംവാദമാണെന്നും രണ്ടായി ചോദിച്ചാൽ മാത്രമേ ഇതിന് മറുപടി നൽകാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
 
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സജി ചെറിയാന്റെ സത്യപ്രതിജ്ഞ ഇന്ന് നിയമസഭയിൽ നടക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലീലാ മേനോൻ അന്തരിച്ചു