സംസ്ഥാനത്തെ നദികളില്‍ നിന്നും വീണ്ടും മണല്‍വാരാന്‍ സര്‍ക്കാര്‍ നീക്കം. 32 നദികളില്‍ മണലെടുക്കാനുള്ള ശേഷിയുള്ളതായാണ് കണക്കാക്കപ്പെടുന്നത്. സാന്‍ഡ് ഓഡിറ്റിങ്ങിലാണ് ഖനന സാധ്യത കണ്ടെത്തിയത്. ഈ വര്‍ഷം തന്നെ മണല്‍ വാരല്‍ പുനഃരാരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
8 ജില്ലകളിലായാണ് മണല്‍ വാരലിന് അനുമതിയുള്ളത്. ഒന്നേമുക്കാല്‍ കോടി മെട്രിക് ടണ്‍ മണല്‍ ഖനനം ചെയ്യാമെന്നാണ് സാന്‍ഡ് ഓഡിറ്റിംഗിലെ കണ്ടെത്തല്‍. കൊല്ലം,തൃശൂര്‍,മലപ്പുറം,പാലക്കാട്,കണ്ണൂര്‍,കാസര്‍കോട്,പത്തനംതിട്ട,എറണാംകുളം ജില്ലകളിലാണ് ഖനന അനുമതിയുള്ളത്. മണല്‍ വാരല്‍ പുനരാരംഭിക്കാനുള്ള ജില്ലാതല സമിതികള്‍ ഈ ആഴ്ച രൂപീകരിക്കും.