Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vandebharat Extending: ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവീസ് മംഗലാപുരം വരെ നീട്ടി

Vandebharat Extending: ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവീസ് മംഗലാപുരം വരെ നീട്ടി

അഭിറാം മനോഹർ

, വ്യാഴം, 22 ഫെബ്രുവരി 2024 (16:41 IST)
തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗളുരു വരെ നീട്ടി. ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേ ഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്. ഇത് സംബന്ധിച്ച ഉത്തരവ് റെയില്‍വേ ബോര്‍ഡ് പുറത്തിറക്കി. മംഗളുരു വരെയുള്ള സര്‍വീസ് എന്ന് മുതല്‍ തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല.
 
കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട്,തിരൂഎ,ഷൊര്‍ണൂര്‍,തൃശൂര്‍,എറണാകുളം,സൗത്ത് ആലപ്പുഴ എന്നിവിടങ്ങളിലാണ് നിലവില്‍ രണ്ടാം വന്ദേഭാരതിന് സ്‌റ്റോപ്പുകളുള്ളത്. ഇതാണ് മംഗലാപുരം വരെ നീട്ടിയത്. നിലവില്‍ 2 വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. 2023 ഏപ്രിലിലും 2023 സെപ്റ്റംബറിലുമായിരുന്നു കേരളത്തില്‍ വന്ദേഭാരത് സര്‍വീസുകള്‍ ആരംഭിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി