Publish Date: Fri, 03 Dec 2021 (08:16 IST)
Updated Date: Fri, 03 Dec 2021 (08:18 IST)
സിപിഎം പെരിങ്ങമല ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ നാലുപ്രതികള്‍ പിടിയിലായി. ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ രണ്ടുപേര്‍ സിപിഎം പ്രവര്‍ത്തകരാണ്. ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് കൊലപാതകം നടന്നത്. കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ ഗുണ്ടാ സംഘം വയലിലേക്കിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് പിടിയിലായവര്‍ പറയുന്നു.