Publish Date: Thu, 17 Oct 2024 (13:16 IST)
Updated Date: Thu, 17 Oct 2024 (13:22 IST)
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ ബിനാമിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ഭര്‍ത്താവെന്ന് പിവി അന്‍വര്‍. ശശിക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിരവധി പെട്രോള്‍ പമ്പുകളുണ്ട്. പുതിയ പമ്പുകള്‍ നിര്‍മിക്കുന്നുമുണ്ട്. അതില്‍ ഒരു പമ്പിന്റെ ബെനാമിയാണ് ദിവ്യയുടെ ഭര്‍ത്താവെന്നും അന്‍വര്‍ പറഞ്ഞു.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിനു പിന്നില്‍ കേരളം ഞെട്ടുന്ന സത്യങ്ങള്‍ ഉണ്ടെന്ന് പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. എഡിഎം സത്യസന്ധനായ വ്യക്തിയാണ്. അദ്ദേഹം കൈക്കൂലി വാങ്ങിയിട്ടില്ല. അമിതമായ പി ശശിയുടെ ഇടപെടലുകളെ നവീന്‍ എതിര്‍ത്തിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.