Publish Date: Tue, 06 Oct 2020 (16:08 IST)
Updated Date: Tue, 06 Oct 2020 (16:10 IST)
തൃശൂർ: സിപിഎം പ്രവർത്തകൻ സനൂപിനെ കുത്തിക്കൊന്ന കേസിലെൊന്നാം പ്രതി നന്ദനെ പോലീസ് പിടികൂടി. നന്ദനാണ് സനൂപിനെ കുത്തിയതെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു.തൃശ്ശൂർ ജില്ലയിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.
കൊലപാതകം നടന്ന രാത്രി തന്നെ പ്രതികളായ നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവര്‍ ചിറ്റിലങ്ങാട്ട് നിന്ന് മുങ്ങിയിരുന്നു. പിന്നീട് നന്ദനെ തൃശൂരിലെ ചിലയിടങ്ങളിൽ കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു.സനൂപിനെ കൊല്ലണമെന്ന ഉദേശ്യത്തോടെ തന്നെയാണ്ട് നന്ദൻ കുത്തിയതെന്നാണ് എഫ്ഐആർ. സനൂപിനെ കുത്തുകയും തലയ്കടിച്ച് വീഴ്‌ത്തുകയും ചെയ്‌തത് നന്ദനാണ്. ഇയാൾ രണ്ട് മാസം മുൻപാണ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്.
നന്ദൻ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന അനുമാനത്തെ തുടർന്ന് ഇയാളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ പൊലീസ് പിടിച്ചെടുത്തിരുന്നു.