Webdunia - Bharat's app for daily news and videos

Install App

സരിതയ്ക്കെതിരെ ജോലി വാഗ്ദാന തട്ടിപ്പ് കേസ്

എ കെ ജെ അയ്യര്‍
ഞായര്‍, 13 ഡിസം‌ബര്‍ 2020 (10:56 IST)
നെയ്യാറ്റിന്‍കര: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത പതിനൊന്നു ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയില്‍ സരിതാ നായര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഓലത്താന്നി സ്വദേശി അരുണ്‍ എന്നയാള്‍ക്ക് ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്താണ് പതിനൊന്നു ലക്ഷം രൂപ വാങ്ങിയത്. ഇതിനു ശേഷം വ്യാജ നിയമന ഉത്തരവും ഇയാള്‍ക്ക് നല്‍കി. എന്നാല്‍ ജോലിക്കെത്തിയപ്പോഴാണ് രേഖ വ്യാജമായിരുന്നു എന്നറിഞ്ഞത്. തുടര്‍ന്ന് അരുണ്‍ നെയ്യാറ്റിന്‍കര ഡി.വൈ.എസ.പി ക്ക് പരാതി നല്‍കി.
 
കേസിലെ ഒന്നാം പ്രതി കുന്നത്തുകാല്‍ പഞ്ചായത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കൂടിയായ രതീഷ് എന്നയാളാണ്. സരിതാ നായര്‍ രണ്ടാം പ്രതിയും മൂന്നാം പ്രതി മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ഷാജു പാലിയോടാണ്.
 
ഇതില്‍ ഒരു ലക്ഷം രൂപ സരിതയ്ക്ക് നല്‍കിയിരുന്നു. ഇത് സരിതയുടെ തിരുനെല്‍വേലിയില്‍ മഹേന്ദ്രഗിരി എസ്.ബി.ഐ ശാഖയിലെ അകൗണ്ടിലാണ് നല്കിയതെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. പരാതിക്കൊപ്പം സരിത അരുണിനെ വിളിച്ചു ജോലി ലഭിച്ചതിനു അഭിനന്ദിച്ചതിന്റെ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തതും വച്ചിരുന്നു. എന്നാല്‍ ഇത് സരിതയുടെ ശബ്ദമാണോ എന്ന സ്ഥിരീകരിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments