Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഷ്യൻ ഗെയിംസ് സമാപന ചടങ്ങിൽ റാണി രാംപാല്‍ ഇന്ത്യൻ പതാകയേന്തും

ഏഷ്യൻ ഗെയിംസ് സമാപന ചടങ്ങിൽ റാണി രാംപാല്‍ ഇന്ത്യൻ പതാകയേന്തും
, ഞായര്‍, 2 സെപ്‌റ്റംബര്‍ 2018 (15:27 IST)
ജക്കാർത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസ് സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ വനിത ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ പതാകയേന്തും. ഇന്ത്യന്‍ ഒളിമ്ബിക്സ് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്രയാണ് ഇക്കാര്യം അറിയിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയായിരുന്നു ഇന്ത്യന്‍ പതാക വഹിച്ചിരുന്നത്.
 
ഇരുപത് വർഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയീംസിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. ജപ്പാനോട് പരാജയപ്പെട്ട് വെള്ളിമെഡലാണ് ടീം സ്വന്തമാക്കിയത് എങ്കിലും വനിതാ  ഹോക്കി ടീം നേടിയ മുന്നേറ്റത്തിന്റെ ആദര സൂചകമായാണ് ക്യാപ്റ്റർ റാണി രാംപാലിനെ സമാപന ചടങ്ങിൽ പതാകയേന്താനായി തിരഞ്ഞെടുത്തത്. 
 
ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ മെഡലുകളുടെ എണ്ണത്തിൽ ഇന്ത്യ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമായി ചരിത്രത്തിലാദ്യമായാണ് ഇന്ത്യ 69  മെഡലുകൾ  സ്വന്തമാക്കുന്നത്. 1951 ശേഷം ഇതാദ്യമായാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 15 സ്വർണം സ്വന്തമാക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസമാകില്ലെന്ന് ഇ പി ജയരാജൻ