Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിൽ.

വിദേശത്ത്  ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിൽ.

എ കെ ജെ അയ്യർ

, വ്യാഴം, 4 ജൂലൈ 2024 (13:32 IST)
കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിലായി. വാഴൂർ സ്വദേശി ജോൺസൺ എം ചാക്കോയെ (30) ആണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടമ്പലം സ്വദേശിനിയിൽ നിന്ന് ജോൺസൺ ജോലി ചെയ്യുന്ന കഞ്ഞിക്കുഴിയിലെ ഏജൻസി പലപ്പോഴായി ഏഴ് ലക്ഷം രൂപ തട്ടിയതായിട്ടാണ് പരാതി. ഏജൻസി നൽകിയ വിസയുമായി ന്യൂസിലാൻഡിൽ എത്തിയ യുവതിക്ക് നഴ്സിങ്ങിന് പകരം ജോലി കിട്ടിയത് പേപ്പർ കമ്പനിയിലായിരുന്നു. 
 
കൂടാതെഏജൻസി നൽകിയ വിസ പ്രകാരം യുവതിക്ക് മറ്റൊരു ജോലിയിൽ പ്രവേശിക്കുന്നതിനും സാധ്യമല്ലായിരുന്നു. ഇതിനെ തുടർന്ന് യുവതി തിരികെ നാട്ടിൽ എത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു.പരിശോധനയിൽ സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തി. തുടർന്നാണ്  പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും മറ്റു പ്രതികൾക്കായി തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് വെളിപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പറ്റിച്ചത് ഗൂഗിള്‍ മാപ്പ്! മണ്ണാര്‍ക്കാട് വൈക്കോല്‍ ലോറി ഇടുങ്ങിയ റോഡിലെ ചെളിയില്‍ കുടുങ്ങി