തിരുവനന്തപുരത്ത് കുട്ടികളുമായി പോയ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു, പരുക്കേറ്റ വിദ്യാർഥികളെ സന്ദർശിച്ച് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി

അഭിറാം മനോഹർ
ചൊവ്വ, 3 ജൂണ്‍ 2025 (12:04 IST)
School bus Accident in Nagaroor thiruvananthapuram
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞു. വെള്ളല്ലൂര്‍ ഗവണ്‍മെന്റ് എല്‍പിഎസിലെ സ്‌കൂള്‍ ബസാണ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞത്. അപകടം നടക്കുമ്പോള്‍ 25 വിദ്യാര്‍ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ 3 പേര്‍ക്ക് കാര്യമായ പരിക്കുണ്ട്. മറ്റ് വിദ്യാര്‍ഥികള്‍ക്ക് നിസാരമായ പരിക്കുകളാണുള്ളത്. ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു സംഭവം. കുട്ടികളെ കൂടാതെ ആയമാരും ബസില്‍ ഉണ്ടായിരുന്നു.
 
  
ചെളി നിറഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വണ്ടി തെന്നി വയലിലേക്ക് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ കുട്ടികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെപ്പറ്റി വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം അപകടത്തില്‍പ്പെട്ട്  ചികിത്സയില്‍ കഴിയുന്ന കുട്ടികളെ വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി കിളിമാനൂര്‍ കേശവപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശിച്ചു. 19 കുട്ടികളാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. സംഭവത്തെ പറ്റി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂളില്‍ കുരുമുളക് സ്പ്രേ ഉപയോഗിച്ച് വിദ്യാര്‍ത്ഥി; 12 പേര്‍ ആശുപത്രിയില്‍

ദീപാവലിക്ക് സംസ്ഥാനത്ത് 'ഹരിത പടക്കങ്ങള്‍' മാത്രം; പൊട്ടിക്കേണ്ടത് രാത്രി 8നും 10നും ഇടയില്‍ മാത്രം

അപൂർവ ധാതുക്കളുടെ യുദ്ധം: ചൈനയ്ക്കെതിരെ അമേരിക്ക, ‘സഹായിയായി ഇന്ത്യ’യെ കാണുന്നുവെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി

ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തമിഴ്‌നാട്; മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കും

ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി തമിഴ്‌നാട്, ബിൽ നിയമസഭയിലേക്ക്

അടുത്ത ലേഖനം
Show comments