Select Your Language

Notifications

webdunia
webdunia
webdunia
webdunia

Holiday: മഴയെ തുടര്‍ന്ന് നാളെ (ഡിസംബര്‍ 3) അവധിയുള്ള ജില്ലകള്‍

കാസര്‍ഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്

Holiday: മഴയെ തുടര്‍ന്ന് നാളെ (ഡിസംബര്‍ 3) അവധിയുള്ള ജില്ലകള്‍

രേണുക വേണു

, തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (15:40 IST)
Holiday: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ (ഡിസംബര്‍ 3, ചൊവ്വ) അവധി. 
 
കാസര്‍ഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

തൃശൂര്‍ ജില്ലയില്‍ അവധി പ്രഖ്യാപിച്ചു
 
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഡിസംബര്‍ 3) അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.
 
 
മറ്റു ജില്ലകളിലെ അവധി ഔദ്യോഗിക അറിയിപ്പ് വരുന്ന മുറയ്ക്ക് ഇവിടെ കൂട്ടിച്ചേര്‍ക്കുന്നതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടുംബപ്രശ്‌നത്തിന്റെ പേരില്‍ ബന്ധുക്കളെ ആക്രമിച്ച് കുട്ടികള്‍ക്കും മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം: യുവാവ് അറസ്റ്റില്‍