തലയോട്ടിക്ക് പൊട്ടൽ, മൂക്കിൻ്റെ പാലം തകർന്നു, തൃശൂരിൽ ഇൻസ്റ്റഗ്രാം പോസ്റ്റിൻ്റെ പേരിൽ വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടൽ
ഇന്നലെ രാവിലെ സ്‌കൂള്‍ ഇടവേള സമയത്താണ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെയും കൊമേഴ്‌സ് വിഭാഗത്തിലെയും കുട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുറ്റര്‍ന്ന് തൃശൂര്‍ കാരമുക്ക് എസ്എന്‍ജിഎസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്ക്. പ്ലസ് വണ്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കാഞ്ഞാണി നീലങ്കാവില്‍ ജെയ്‌സന്റെ മകന്‍ ആല്‍വിനാണ് (16) പരിക്കേറ്റത്.
ഇന്നലെ രാവിലെ സ്‌കൂള്‍ ഇടവേള സമയത്താണ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെയും കൊമേഴ്‌സ് വിഭാഗത്തിലെയും കുട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ആല്‍വിന്റെ തലയോട്ടി പൊട്ടുകയും മൂക്കിന്റെ പാലം തകര്‍ന്ന നിലയിലുമാണ്. വിദ്യാര്‍ഥി നിലവില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് പോര്‍വിളി നടത്തിയിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തുകയായിരുന്നു.
കുട്ടികളെ പിടിച്ചുമാറ്റാനായി അധ്യാപകര്‍ ശ്രമിച്ചെങ്കിലും ആല്‍വിന്‍ തനിച്ചായി പോയി. നിലത്തുവീണ ആല്‍വിനെ വിദ്യാര്‍ഥികള്‍ കൂട്ടം ചേര്‍ന്ന് തലയ്ക്കും മുഖത്തും നെഞ്ചിലും ചവിട്ടുകയും ഇടിക്കുകയുമായിരുന്നു. പിടിച്ചുമാറ്റാന്‍ ചെന്ന അധ്യാപകര്‍ക്ക് നിസാരപരിക്കുകളുണ്ട്. ബുധനാഴ്ച ജെയ്‌സന്റെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് 22 വിദ്യാര്‍ഥികളുടെ പേരില്‍ അന്തിക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.