Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

Kerala Weather, Heavy Rain, Schools Holiday, Kerala School Holiday, Schools Holiday Kerala Rain Alert, ഹോളിഡെ, കേരള വെതര്‍, കാലാവസ്ഥ, കേരളത്തില്‍ അവധി, സ്‌കൂളുകള്‍ക്കു അവധി

രേണുക വേണു

, ചൊവ്വ, 21 ഒക്‌ടോബര്‍ 2025 (18:05 IST)
School Holiday Kerala

School Holiday: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്ന ജില്ലകളില്‍ നാളെ (ഒക്ടോബര്‍ 22, ബുധന്‍) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി. 
 
പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. റെസിഡന്‍സ് സ്‌കൂളുകള്‍, കോളേജുകള്‍, നവോദയ വിദ്യാലയങ്ങള്‍ എന്നിവയ്ക്കു അവധി ബാധകമല്ല. 
 
ഇടുക്കി ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എല്ലാ വിദ്യാര്‍ഥികളും താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്കു അവധി ബാധകമല്ല. 
 
റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമെന്ന് കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി