Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഴുമാസത്തെ അവധിക്കു ശേഷം സ്‌കൂളുകള്‍ ഇന്ന് തുറന്നു

ഏഴുമാസത്തെ അവധിക്കു ശേഷം സ്‌കൂളുകള്‍ ഇന്ന് തുറന്നു

ശ്രീനു എസ്

, വെള്ളി, 1 ജനുവരി 2021 (10:17 IST)
സംസ്ഥാനത്ത് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഏഴുമാസത്തെ അവധിക്കു ശേഷം സ്‌കൂളുകള്‍ ഇന്ന് തുറന്നു. കഴിഞ്ഞ 286 ദിവസങ്ങളായി വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് സ്‌കൂളുകള്‍ തുറക്കുന്നത്. പത്താം ക്ലാസിലെയും പ്ലസ്ടുവിലേയും 50 ശതമാനം വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലെത്തുന്നത്. എന്നാല്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് സൂചന.
 
അതേസമയം വിദ്യാര്‍ത്ഥികളാരും തന്നെ പേടിച്ച് സ്‌കൂളിലെത്താതിരിക്കരുതെന്നും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും മുക്തമല്ല. പല സ്ഥലങ്ങളും കോവിഡ് ഭീഷണിയിലാണ്. യു.കെ.യില്‍ കാണപ്പെട്ട ജനിതക മാറ്റം വന്ന അതിതീവ്ര വ്യാപന വൈറസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡിന്റെ ആശങ്കയ്ക്കിടയില്‍ ഈ വര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍വഴിയാണ് നടത്തിയത്. പക്ഷെ പൊതുപരീക്ഷയുള്ള പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും മറ്റ് കോളേജുതല ക്ലാസുകളും ഇനിയും അടച്ചിടാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്റെ വീട്ടില്‍ നിന്ന് കാമുകിയുടെ വീട്ടിലെത്താന്‍ തുരങ്കം നിര്‍മിച്ച് കാമുകന്‍; കാമുകിയുടെ ഭര്‍ത്താവ് പിടികൂടിയപ്പോള്‍ തന്റെ ഭാര്യയോട് പറയരുതെന്ന് അഭ്യര്‍ത്ഥന