Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 1 ജൂണ്‍ 2023 (08:20 IST)
സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം മലയിന്‍കീഴ് ഗവണ്‍മെന്റ് വി എച്ച് എസ് എസില്‍ രാവിലെ 10 മണിയ്ക്ക് നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങ്  കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് സ്‌കൂള്‍തല പ്രവേശനോത്സവങ്ങള്‍ ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ നടക്കും.പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായിരിക്കും.
മന്ത്രിമാരായ  അഡ്വ. ആന്റണി രാജു,അഡ്വ.ജി ആര്‍ അനില്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  എന്നിവരും സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
 
മന്ത്രി കെ എന്‍ ബാലഗോപാല്‍  കൊല്ലം ശങ്കരമംഗലത്തും വീണ ജോര്‍ജ്  പത്തനംതിട്ട കടമ്മനിട്ടയിലും വി എന്‍ വാസവന്‍ കോട്ടയം തലയോലപ്പറമ്പിലും റോഷി അഗസ്റ്റിന്‍ ഇടുക്കി വാഴത്തോപ്പിലും പി പ്രസാദ് ആലപ്പുഴ പോളതൈയിലും പി രാജീവ് എറണാകുളത്തും കെ രാധാകൃഷ്ണന്‍ തൃശ്ശൂരിലും എം ബി രാജേഷ് പാലക്കാട് മലമ്പുഴയിലും വി അബ്ദുറഹിമാന്‍  മലപ്പുറം കല്പകഞ്ചേരിയിലും പി എ മുഹമ്മദ് റിയാസ് കോഴിക്കോടും ഐസി ബാലകൃഷ്ണന്‍ എംഎല്‍എ വയനാട്ടിലും വി ശിവദാസന്‍ എംപി കണ്ണൂരിലും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍  കാസര്‍കോടും പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനങ്ങള്‍  നിര്‍വഹിക്കും.മന്ത്രിമാരായ ആര്‍ ബിന്ദു,കെ രാജന്‍ എന്നിവര്‍ തൃശ്ശൂരില്‍ വിവിധ സ്‌കൂളുകളില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments