Webdunia - Bharat's app for daily news and videos

Install App

വീണ്ടും പ്രതിസന്ധി; സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല

Webdunia
ചൊവ്വ, 24 ഓഗസ്റ്റ് 2021 (07:38 IST)
കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നതിനാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍. വാക്‌സിന്‍ വിതരണം അതിവേഗം പൂര്‍ത്തിയാക്കി സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. എന്നാല്‍, ഓണത്തിനു ശേഷം സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30,000 കടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ഉടന്‍ സ്‌കൂളുകള്‍ തുറക്കില്ല. കോവിഡ് മൂന്നാം തരംഗ ഭീഷണിയും വെല്ലുവിളിയാണ്. തമിഴ്നാട്ടിലും പുതുച്ചേരിയിലും സെപ്റ്റംബര്‍ ഒന്നിന് ഒന്‍പത് മുതലുള്ള ക്ലാസുകള്‍ ആരംഭിക്കുകയാണ്. കര്‍ണാടകത്തില്‍ തിങ്കളാഴ്ച സ്‌കൂള്‍ തുറന്നു. കേരളത്തില്‍ സര്‍വകലാശാലകളും ക്ലാസുകള്‍ തുടങ്ങിയിട്ടില്ല. പരീക്ഷകള്‍ മാത്രമാണ് നടക്കുന്നത്. പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ ആറുമുതല്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുമുന്നോടിയായി അടുത്തയാഴ്ച ഓണ്‍ലൈനായി മാതൃകാപരീക്ഷയും നടത്തും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കും കാറും ഒക്കെ ട്രെയിനില്‍ കൊണ്ടുപോകണോ? എന്തൊക്കെയാണ് നടപടികള്‍

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍

ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി; ആര്‍ക്കൊക്കെ ഗുണം ലഭിക്കില്ല!

വിവാഹം നിയമപരം അല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments