Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണം വരെ സ്‌കൂള്‍ തുറക്കില്ല; സ്ഥിതിമെച്ചപ്പെട്ടില്ലെങ്കില്‍ അതിനുശേഷവും ഓണ്‍ലൈന്‍ പഠനം തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി

ഓണം വരെ സ്‌കൂള്‍ തുറക്കില്ല; സ്ഥിതിമെച്ചപ്പെട്ടില്ലെങ്കില്‍ അതിനുശേഷവും ഓണ്‍ലൈന്‍ പഠനം തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി

ശ്രീനു എസ്

, വെള്ളി, 10 ജൂലൈ 2020 (21:21 IST)
ഓണം വരെ സ്‌കൂള്‍ തുറക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ഥിതിമെച്ചപ്പെട്ടില്ലെങ്കില്‍ അതിനുശേഷവും ഓണ്‍ലൈന്‍ പഠനം തുടരേണ്ടി വരും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
 
അതേസമയം സമൂഹത്തില്‍ കൂടുതലാളുകള്‍ക്ക് രോഗസാധ്യതയുണ്ടെന്ന് കരുതി ടെസ്റ്റിങ് വര്‍ധിപ്പിക്കാന്‍ ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഗുരുതരമായ രോഗികളെ ചികിത്സിക്കാന്‍ ജില്ലകളില്‍ രണ്ട് വീതം കോവിഡ് ആശുപത്രികളും  അത്ര കടുത്ത രോഗമില്ലാത്തവരെ പരിചരിക്കാന്‍ ഓരോ കോവിഡ് ആശുപത്രികളൂമായി ബന്ധപ്പെടുത്തി കോവിഡ് പ്രഥമ ഘട്ട ചികിത്സാ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ സ്വകാര്യ മേഖലയുമായി സഹകരിച്ച് ചികിത്സാ ഉറപ്പാക്കാന്‍ എ, ബി, സി എന്നിങ്ങനെ പ്ലാനുകളും തയ്യാറാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 129 പേര്‍ക്ക്; ദിവസം ഒരുജില്ലയില്‍ 100ലധികം കേസുണ്ടാകുന്നത് ആദ്യം