സെക്രട്ടേറിയറ്റിലെ തീപിടിത്തം ക്രൈംബ്രാഞ്ചും അന്വേഷിക്കും

ശ്രീനു എസ്
ബുധന്‍, 26 ഓഗസ്റ്റ് 2020 (08:39 IST)
സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിന്റെ സാങ്കേതിക കാരണങ്ങള്‍ അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മീഷണര്‍ ഡോ. കൗശികന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്ത്ത അറിയിച്ചു. ഇതോടൊപ്പം ക്രൈംബ്രാഞ്ചും അന്വേഷണം നടത്തും. 
 
ഇതിനായി എ. ഡി. ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു.
ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധ സമിതിയിലെ അംഗങ്ങളും തീപിടിത്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചു. ചില കടലാസുകള്‍ ഭാഗികമായി കത്തിയിട്ടുണ്ട്. പൊതുഭരണ വകുപ്പിന്റേയും വിനോദ സഞ്ചാര വകുപ്പിന്റേയും ചില സെക്ഷനുകള്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് സാന്‍വിച്ച് ബ്ളോക്കിലെ രണ്ടാം നിലയിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ ചെറിയ തീപിടിത്തം ഉണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഭ്യന്തര കലാപം രൂക്ഷം: സുഡാനിൽ കൂട്ടക്കൊല, സ്ത്രീകളെയും കുട്ടികളെയും നിരത്തിനിർത്തി വെടിവച്ചുകൊന്നു

ഗാസയില്‍ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ ആക്രമണം രണ്ടു മൃതദേഹങ്ങള്‍ കൂടി കൈമാറി ഹമാസ്

കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍

ശബരിമല മണ്ഡലകാലം വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് നാളെ മുതല്‍; തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും ആരംഭിക്കും

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

അടുത്ത ലേഖനം
Show comments