Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജവാന്‍ വീര്യം കൂടുതല്‍; വില്‍പ്പന നിര്‍ത്തിവച്ചു

ജവാന്‍ വീര്യം കൂടുതല്‍; വില്‍പ്പന നിര്‍ത്തിവച്ചു

എ കെ ജെ അയ്യര്‍

, ബുധന്‍, 18 നവം‌ബര്‍ 2020 (10:38 IST)
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വക ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വിതരണം ചെയ്യുന്ന ജവാന്‍ മദ്യത്തിന് വീര്യം കൂടിപ്പോയി എന്നതിനാല്‍ വില്‍പ്പന നിര്‍ത്തിവച്ചു. ജവാന്‍ 'അടിച്ചതോടെ' കിക്ക് കൂടുതലാണെന്ന് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണിത്.
 
എക്‌സൈസ് വകുപ്പിന്റെ രാസ പരിശോധനയിലും മദ്യത്തിന് വീര്യം കൂടിയതായി കണ്ടെത്തി. ജൂലൈ 20 ന് ഉത്പാദിപ്പിച്ച മൂന്നു ബാച്ച് മദ്യത്തിന്റെ വില്‍പ്പനയാണ് അടിയന്തിരമായി നീതിവയ്ക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിട്ടത്.
 
കേരള സര്‍ക്കാര്‍ വക ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡാണ് ജവാന്‍ മദ്യ നിര്‍മ്മാതാക്കള്‍, ജവാന്റെ 245, 246, 247 എന്നീ ബാച്ചുകളിലെ മദ്യ വില്‍പ്പനയാണ് ഇപ്പോള്‍ മരവിപ്പിച്ചത്. കോഴിക്കോട്ടെ 
 
മുക്കത്തെ ഒരു ബാറില്‍ നിന്ന് കഴിഞ്ഞ ആഴ്ച ലഭിച്ച മദ്യം ഉപയോഗിച്ചവര്‍ക്ക്  ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടര്‍ന്ന് മദ്യം വാങ്ങിയവരാണ് എക്‌സൈസ് വകുപ്പിന് പരാതി നല്‍കിയത്. ഇവിടുന്ന് എടുത്ത സാമ്പിള്‍ പരിശോധനയില്‍  മദ്യത്തില്‍ അളവില്‍ കൂടുതല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരുവുനായ കുറുകെ ചാടി: നിയന്ത്രണം വിട്ട കാര്‍ കായലില്‍ വീണ് യുവതി മരിച്ചു