റാഗിങ് വിവരം അധ്യാപകരോട് പറഞ്ഞു; മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൈ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലിയൊടിച്ചു

മുഹമ്മദ് ഷാഹുല്‍ കെ എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.

ചൊവ്വ, 18 ജൂണ്‍ 2019 (15:03 IST)
മലപ്പുറം വണ്ടൂരിൽ റാഗിങിനിടെ സീനിയർ വിദ്യാര്‍ത്ഥികൾ ജൂനിയർ വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ചു. വണ്ടൂർ വാണിയമ്പലം സ്കൂളിലെ പ്ലസ് വിദ്യാര്‍ത്ഥിക്കാണ് മർദനമേറ്റത്. റാഗ് ചെയ്ത വിവരം അധ്യാപകരോട് പരാതിപ്പെട്ടതാണ് മർദ്ദനത്തിന് കാരണമെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. മുഹമ്മദ് ഷാഹുല്‍ കെ എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ വണ്ടൂർ പൊലീസ് കേസെടുത്തു.
 
കഴിഞ്ഞ ദിവസം കോഴിക്കോട് പ്ലസ് വൺ വിദ്യാത്ഥിക്ക് റാഗിങിനിടെ കര്‍ണപുടം പൊട്ടിയിരുന്നു. ചെവിക്ക് അടിയേറ്റ പതിനാറുകാരന് കേള്‍വിക്കുറവ് സംഭവിച്ചിരുന്നു. നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി ഹാഫിസ് അലിക്കാണ് പരിക്കേറ്റത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബീഹാറില്‍ ജീവനെടുത്ത് ഉഷ്‌ണക്കാറ്റ്; 130 മരണം, 100 ലധികം പേര്‍ ചികിത്സയില്‍ - സംസ്ഥാനത്ത് നിരോധ‍നാജ്ഞ