Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മലപ്പുറത്ത് സാനു ജയിക്കണം, അതിന് ചില കാരണങ്ങളുണ്ട്’; തുറന്ന് പറഞ്ഞ് പ്രകാശ് രാജ്

prakash raj
ബംഗ്ലരു , വെള്ളി, 19 ഏപ്രില്‍ 2019 (20:31 IST)
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിപി സാനു ജയിക്കേണ്ടത് അനിവാര്യമാണെന്ന് നടന്‍ പ്രകാശ് രാജ്.

ശരിയായ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുമ്പോഴാണ് നമ്മള്‍ വിജയിക്കുന്നത്. അത്തരത്തിലുള്ള ഒരു യുവ സ്ഥാനാര്‍ഥിയാണ് സാനു. പിന്തുണ നല്‍കേണ്ട ചില സ്ഥാനാര്‍ഥികള്‍ക്കൊപ്പമാണ് സാനുവിന്റെ സ്ഥാനം. രാജ്യം ആവശ്യപ്പെടുന്നത് ശക്തവും സത്യസന്ധവുമായ യുവശബ്ദങ്ങളെ ആണെന്നും പ്രകാശ് രാജ് പറഞ്ഞു.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രൂപപ്പെട്ടുവന്ന നേതാവായ സാനുവിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ശരിയായതിനെ തിരഞ്ഞെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതും പരാജയപ്പെടുന്നതും നമ്മള്‍ ജനങ്ങളാണെന്ന് മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വി പി സാനുവിന് മലപ്പുറത്തെ മുഖ്യ എതിരാളി പികെ കുഞ്ഞാലിക്കുട്ടിയാണ്. ബാലസംഘം മുതല്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള സാനു നിലവില്‍ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നാം സമ്മാനം ലഭിച്ച അസം സ്വദേശിയില്‍ നിന്ന് ലോട്ടറി തട്ടിയെടുത്ത മലയാളികള്‍ ബാങ്കില്‍ എത്തിയപ്പോള്‍ കുടുങ്ങി -പ്രതികളെ വളഞ്ഞു പിടിച്ച് പൊലീസ്