Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ദുര്‍മന്ത്രവാദത്തിനായി തന്നെയും മകളെയും ഉപദ്രവിക്കുന്നു ';ഭര്‍ത്താവിനും കുടുംബത്തിനും എതിരെ ആരോപണവുമായി സീരിയല്‍ നടി

serial actress alleges husband performing black magic

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 നവം‌ബര്‍ 2023 (12:15 IST)
ദുര്‍ മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി സീരിയല്‍ താരം ദിവ്യ. തിരുവനന്തപുരം നിയമം സ്വദേശിനിയാണ് ഇവര്‍. നടിയുടെ ഭര്‍ത്താവ് വെള്ളായണി സ്വദേശിയായ അരുള്‍ ആണ്. ഭര്‍ത്താവിനും കുടുംബത്തിനും എതിരെയാണ് ദിവ്യയുടെ ആരോപണം.
 
ദുര്‍മന്ത്രവാദത്തിനായി തന്നെയും ആറു വയസ്സുള്ള മകളെയും ഉപദ്രവിക്കുന്നുവെന്നും അതിനായി പ്രേരിപ്പിക്കുന്നു എന്നും നടി പറയുന്നു. ഭര്‍ത്താവിന്റെ ദോഷം മാറുവാനായി വിവാഹമോചനം തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ത്രീധനം നല്‍കാത്തതിനാലും അന്ധവിശ്വാസം മറയാക്കുന്നു എന്നുമാണ് ദിവ്യയുടെ ആരോപണം.
 
'വിവാഹം കഴിഞ്ഞ് ആറ് വര്‍ഷമായി. ഈ ആറ് വര്‍ഷക്കാലവും ദുര്‍മന്ത്രവാദത്തിന്റേയും അനാചാരത്തിന്റേയും കാര്യം പറഞ്ഞ് ദിവസവും പ്രശ്നങ്ങളാണ്. ഒരുവിധത്തിലും ജീവിക്കാന്‍ പറ്റുന്നില്ല. എന്നെയും മകളേയും ഇതിനായി നിര്‍ബന്ധിക്കുകയും വഴങ്ങിയില്ലെങ്കില്‍ ഉപദ്രവിക്കുകയും ചെയ്യും. പിന്നെ പൂജ ചെയ്ത സാധനങ്ങള്‍ ഓരോന്ന് കഴിക്കാന്‍ തരും. പിന്നീട് മോളുടെ ദേഹത്തും ഓരോന്ന് പരീക്ഷിക്കാനും ഓരോ സ്ഥലത്ത് പൂജയ്ക്ക് കൊണ്ടുപോകാനും തുടങ്ങി. ഇതോടെ എന്റെ ഭര്‍ത്താവുമായി ഞാന്‍ വിട്ട് നില്‍ക്കുകയാണ്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് എന്നെയും മകളെയും എങ്ങനെയെങ്കിലും ഭര്‍ത്താവിന്റെ അടുത്ത് നിന്ന് വേര്‍പ്പെടുത്തണമെന്നാണ്',-ദിവ്യ പറയുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരില്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ച കര്‍ഷകന്‍ ആത്മഹത്യ ചെയ്ത നിലയില്‍